ജീവൻ രക്ഷാപരിശീലനത്തിനായി രക്ഷാസ്പന്ദനം2026 മായി യുഎംസി വനിതാ വിങ് കൊട്ടിയൂർ യൂണിറ്റും പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും.

ജീവൻ രക്ഷാപരിശീലനത്തിനായി രക്ഷാസ്പന്ദനം2026 മായി യുഎംസി വനിതാ വിങ് കൊട്ടിയൂർ യൂണിറ്റും പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും.
Aug 8, 2026 07:59 AM | By PointViews Editor

കൊട്ടിയൂര്‍: പെട്ടെന്ന് സംഭവിക്കുന്ന ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയെ അതിജീവിക്കുന്നതിനു പരിശീലനം നൽകുന്നതിനായി കൊട്ടിയൂർ യൂണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ വനിത വിംങിന്റേയും പേരാവൂര്‍ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ''രക്ഷാസ്പന്ദനം 2026' ജീവൻ രക്ഷാ പരിശീലന പരിപാടിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.. പൊതുജനങ്ങളുടെ സൗകര്യാർത്ഥം കൊട്ടിയൂർ ടൗണിൽ നടത്തിയ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ് ചേംബർ കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് ഷാജി തോമസ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം റെയ്‌സണ്‍ കെ. ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എം.എസ്. മഹേഷ് ഫസ്റ്റ് എയ്ഡ് സിപിആർ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും പരിശീലനവും നൽകി . യുഎംസി വനിതാ വിങ്ങ് കൊട്ടിയൂർ യൂണിറ്റ് സെക്രട്ടറി ഷിജിന സുരേഷ്, വൈസ് പ്രസിഡണ്ട് വിജി ഷാജി, ട്രഷറർ സ്മിതാ ഷാജി, യുഎംസി സെക്രട്ടറി സി.കെ.വിനോദ്, വനിത വിംഗ് , സിനി വില്‍സണ്‍, ഷൈനി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുഎംസി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിൽ സമാനമായ പേരിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

UMC Women's Wing Kottiyoor Unit and Peravoor Fire and Rescue Team join hands for Rakshaspandanam2026 for life-saving training.

Related Stories
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
കള്ളക്കടൽ സൂക്ഷിക്കുക

Aug 19, 2026 07:41 PM

കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ...

Read More >>
പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

Aug 19, 2026 05:02 PM

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും...

Read More >>
Top Stories